2020, മേയ് 8, വെള്ളിയാഴ്‌ച

എൻറെ വേളി

ക്രിസ്തുവർഷം 1980 ആയപ്പോഴേക്കും ഓപ്പോളുടെ പെൺകൊട കഴിഞ്ഞു, രണ്ടു കുട്ടികളുമായി. ഏട്ടൻറെ വേളി കഴിഞ്ഞു. അനുജത്തിയുടെ പെൺകൊടയും കഴിഞ്ഞു. അച്ഛൻ ഞങ്ങളെ വിട്ടു പിരിഞ്ഞു. ഞാൻ ദില്ലിയിൽ സ്ഥിരജോലിക്കാരനായിട്ട് (എന്നു പറയാം; അല്ലെങ്കിൽ തന്നെ, ജീവിതത്തിൽ എന്താണ് സ്ഥിരമായിട്ടുള്ളത്?) അര വ്യാഴവട്ടം ആകാറായിരുന്നു.

അപ്പോൾ ചിലരൊക്കെ പറഞ്ഞു, ഇനി എനിക്കും വേളി ആലോചന തുടങ്ങാമെന്ന്. ഒടുവിൽ എനിക്കും തോന്നിത്തുടങ്ങി അതിനുള്ള സമയമായി എന്ന്.

പേരയുടെ (അച്ചോൾ, അച്ഛൻ പെങ്ങൾ എന്നും പറയും) മക്കളുടെ കൂടെയാണ് ആദ്യമായി ഡൽഹിയിൽ വന്നത്, 1973-. അവരിൽ മൂത്തയാൾ, ശ്രീധരൻ ഏട്ടൻ, ഇപ്പോൾ അമൃതേശ്വരീദാസനായി കൊല്ലത്ത് താമസിക്കുന്നു, ആശ്രമത്തിൽ. ഇളയ ആൾ, നാരായണൻ ഏട്ടൻ, അഞ്ചു വർഷം മുമ്പ് (2015 ഏപ്രിൽ മാസം പന്ത്രണ്ടാം തീയതി) വിഷ്ണുപദം പൂകി. ഡൽഹിയിൽ എത്തിയ ശേഷം ആദ്യത്തെ ഒരു വർഷത്തോളം ഏട്ടന്മാരുടെ കൂടെ ഗ്രേറ്റർ കൈലാഷിലായിരുന്നു താമസം. പിന്നീട് പല സമയങ്ങളിൽ പല സുഹൃത്തുക്കളുമൊത്ത് പല സ്ഥലങ്ങളിലായി താമസിച്ചു. താമസം എവിടെയാണെങ്കിലും ശനിയാഴ് വൈകീട്ട് ഏട്ടന്മാരുടെ  അടുത്തെത്തുക എന്നുള്ളത് തെറ്റിക്കാത്ത ഒരാചാരമായി തുടർന്നിരുന്നു. നാരായണൻ ഏട്ടൻ ശാന്തി ഏടത്തിയെ വേളി കഴിച്ചു കൊണ്ടുവന്നതിനു ശേഷവും പതിവു തുടർന്നു.

അങ്ങനെയുള്ള ഒരു സന്ദർശന വേളയിൽ ശാന്തി ഏടത്തി  പറഞ്ഞു, രാമകൃഷ്ണപുരത്തെ  (ആർ.കെ. പുരം എന്ന പേരിനാണു  കൂടുതൽ പ്രശസ്തി) 'അയ്യപ്പ ക്ഷേത്രത്തിലെ മേൽശാന്തിയുടെ ഭാര്യയുടെ അനുജത്തി നാട്ടിൽ നിന്നു വന്നിട്ടുണ്ട്, ജോലിയന്വേഷിച്ച്'. ഏടത്തി കണ്ടു, കുട്ടിയെ. നല്ല കുട്ടിയാണത്രെ.  വേണമെങ്കിൽ എനിക്കു വേണ്ടി ആലോചിക്കാമെന്നു വരെ തമാശ രീതിയിൽ ഏടത്തി പറഞ്ഞു വച്ചു.

അതൊരു കനലായി ഉള്ളിൽ കിടന്നു സാവധാനം പുകയാനും എരിയാനും തുടങ്ങി. കണ്ടിട്ടു പോലുമില്ലാത്ത സുന്ദരിക്കുട്ടിയെ മനസ്സിലിട്ടു താലോലിക്കാൻ ആരംഭിച്ചു. അവളെക്കുറിച്ച് മനോഹരങ്ങളായ കുറെയേറെ സ്വപ്നങ്ങളും നെയ്തു കൂട്ടി.

ഏടത്തി ആ കാര്യം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഞാൻ പറയാതെ തന്നെ അവരുമായി സംസാരിക്കുമെന്നും വിചാരിച്ചതൊക്കെ വെറുതെയായി. ആ ദിവസത്തിനു ശേഷം ഏടത്തി ആ കാര്യമേ മിണ്ടിയില്ല.

ഒടുവിൽ, ക്ഷമ കെട്ട്  ഒരു ദിവസം ഏടത്തിയോടു ഞാൻ ചോദിച്ചു, "ഏടത്തി അന്നൊരു കുട്ടിയുടെ കാര്യം പറഞ്ഞില്ലേ, ആർ.കെ. പുരത്തെ? കുട്ടിയുടെ കാര്യം ഒന്നു ചോദിക്കാമോ?"

ഞാനിതു പറയുമ്പോൾ, "ങ്ഹാ, എങ്കിൽ നാളെത്തന്നെ പോയി ഞാൻ അവരോട് ഇക്കാര്യം സംസാരിക്കാം" എന്ന് ഏടത്തി പറയുമെന്നു വ്യാമോഹിച്ച ഞാൻ എത്ര വിഡ്ഡി!

ഏടത്തി പറഞ്ഞത്, "ങ്ഹാ, ഏതായാലും അടുത്ത മാസം നാട്ടിൽ പോകുകയല്ലേ, തിരിച്ചുവന്നിട്ട് ആലോചിക്കാം" എന്നാണ്! ധ തരികിട തോം! എൻറെ ആകാശ കൊട്ടാരം ഇടിഞ്ഞു പൊളിഞ്ഞു പൊട്ടിച്ചിതറി.

ഇങ്ങനെയുള്ള കാര്യത്തിൽ നിർബ്ബന്ധിക്കുന്നത് വലിയ നാണക്കേടായതു കൊണ്ട് ഞാനൊന്നും മിണ്ടിയില്ല. അല്ലെങ്കിൽ എനിക്കു വേളി കഴിക്കാൻ മുട്ടിയിരിക്കയാണെന്ന് ഏടത്തി ധരിക്കില്ലേ? "അതെന്താ, അങ്ങനെയല്ലായിരുന്നോ?" എന്നൊന്നും ചോദിക്കല്ലേ, ഞാൻ ബുദ്ധിമുട്ടും. 

നാട്ടിൽ പോയി വന്നപ്പോഴേക്കും ഏടത്തി അക്കാര്യം മറന്നെന്നു തോന്നി. പിന്നീട് അതിനെപ്പറ്റി സംസാരം ഒന്നുമുണ്ടായില്ല. ഞാൻ ഓർമ്മിപ്പിക്കാനും പോയില്ല. അല്ലാതെ തന്നെ ഏടത്തി അക്കാര്യം ഓർമ്മിക്കുമെന്നും മുമ്പോട്ടു കൊണ്ടുപോകുമെന്നും വ്യാമോഹിച്ചു ഞാൻ കാത്തിരുന്നു. 'കരയുന്ന കുഞ്ഞിനേ പാലുള്ളൂ' എന്ന തത്വമൊന്നും അപ്പോൾ ഓർത്തില്ല.

അച്ഛൻ മരിച്ചതിനു ശേഷമായിരുന്നു അനുജത്തി ഗിരിജയുടെ പെൺകൊട. അതു കഴിഞ്ഞപ്പോൾ അമ്മയെ ഡൽഹിക്കു കൊണ്ടുപോരാമെന്ന ആലോചനയായി. അമ്മയോടു ചോദിച്ചപ്പോൾ അമ്മ പറഞ്ഞു, "എല്ലാം നിങ്ങൾ (ഞാനും ഏട്ടനും) തീരുമാനിക്കുന്നതു പോലെ."

അങ്ങനെ നാട്ടിലെ സ്ഥലവും ഇല്ലവും വിൽക്കാൻ അമ്മാവനെ ഏൽപ്പിച്ചു ഞാൻ അമ്മയെ ഡൽഹിക്കു കൊണ്ടുപോന്നു. നേതാജി നഗറിൽ പത്തനംതിട്ടക്കാരൻ ഒരു സുബേദാർ പിള്ളയുടെ ഔദ്യോഗിക വസതിയിൽ ഒരു മുറി വാടകക്ക് എടുത്തു താമസം തുടങ്ങി. രാമകൃഷ്ണപുരം അയ്യപ്പ ക്ഷേത്രത്തിലേക്ക് അവിടെനിന്നും നടക്കാവുന്ന ദൂരമേയുള്ളൂ. പല ദിവസങ്ങളിലും, പ്രത്യേകിച്ച് ശനി, ഞായർ ദിവസങ്ങളിൽ, അമ്പലത്തിൽ തൊഴാൻ പോവാറുണ്ട്. ഹിന്ദി അറിയില്ലായിരുന്ന അമ്മക്ക് ഒന്നു വെളിയിൽ ഇറങ്ങി നടക്കാനും നാലു മലയാളികളെ കാണാനും സംസാരിക്കാനും പറ്റിയ അവസരം കൂടിയായിരുന്നു അത്.

ശാന്തിയേടത്തി ഒരു ദിവസം ഭദ്ര ഏടത്തിക്ക് (മേൽശാന്തിയുടെ ഭാര്യ) അമ്മയെ പരിചയപ്പെടുത്തി. പിള്ള സാറിനെ ഏട്ടനും ഏടത്തിക്കും നേരത്തെ തന്നെ പരിചയം ഉണ്ടായിരുന്നു. സ്വാഭാവികമായും ആ കുട്ടിയും  ഞാനും എപ്പോഴോ സംഭാഷണ വിഷയങ്ങളായി.

ഞങ്ങളുടെ ജാതകങ്ങൾ ഒത്തു നോക്കി, ചേരുമെന്നു തീരുമാനിച്ചു. എൻറെ തലക്കുറി ഇല്ലാതിരുന്നതു മൂലം നാൾപ്പൊരുത്തം മാത്രമേ നോക്കിയുള്ളു.

ഒരു ദിവസം അമ്പലത്തിൽ നിന്നു മടങ്ങുന്ന വഴി അമ്മ പറഞ്ഞു
"മേൽശാന്തിയുടെ ഭാര്യയുടെ അനുജത്തിയുടെ ആലോചന വന്നിട്ടുണ്ട്, നിനക്കു വേണ്ടി. എന്നോടവർ ചോദിച്ചു. നിന്നോടു ചോദിച്ചിട്ടു പറയാമെന്നു പറഞ്ഞു."

അൽപം നിർത്തിയിട്ട് അമ്മ തുടർന്നു, "ഞാൻ പോയി കുട്ടിയെ കണ്ടിരുന്നു. നല്ല കുട്ടി. നിനക്കു  ചേരും."

അതു ശരി, അപ്പോൾ പെണ്ണു കാണലൊക്കെ കഴിഞ്ഞിട്ടാണ് അഭിപ്രായം ചോദിക്കുന്നത്! അൽപം നീരസം ഭാവിച്ചു. പെട്ടെന്നങ്ങനെ വിട്ടു കൊടുക്കാൻ പറ്റില്ലല്ലോ. മനസ്സു തുള്ളിച്ചാടിയെങ്കിലും സംയമനം പാലിക്കാൻ ശരീരത്തെ നിർബ്ബന്ധിച്ചു. കുട്ടിയെപ്പറ്റി ശാന്തി ഏടത്തി പറഞ്ഞതെല്ലാം മനസ്സിൽ വീണ്ടും പല കുറി ആവർത്തിച്ചു.

ഒടുവിൽ ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു, "ങാ, അമ്മക്കു നല്ലതെന്നു തോന്നുന്നുണ്ടെങ്കിൽ ആലോചിച്ചോളൂ."

പിന്നീട് സൂത്രത്തിൽ  കുട്ടിയുടെ പേരും ഓഫീസിൻറെ പേരും അമ്മയോടു ചോദിച്ചു മനസ്സിലാക്കി. ജയശ്രി - നല്ല പേര്. “ജയന്ത”നോടു ചേർന്നു നിൽക്കുന്ന പേരു തന്നെ. വല്ല പങ്കജാക്ഷി എന്നോ പത്മാവതി എന്നോ ആയിരുന്നെങ്കിൽ മോരും മുതിരയും പോലെ ആയേനെ. ഇതിപ്പോൾ കുഴപ്പമില്ല, പാലും വെള്ളവും പോലെ. ഇനി രൂപവും കൂടി ഒത്തു ചേർന്നാൽ ഗംഭീരമായി. പിന്നെ സ്വഭാവം, അതേതായാലും നല്ലതല്ലാതെ വരില്ലല്ലൊ.

പിറ്റേന്ന് ഓഫീസിൽ എത്തിയതും ടെലഫോൺ ഡയറക്ടറിയിൽ ദാമോദർ സൺസിന്റെ ഫോൺ നമ്പർ തിരഞ്ഞു. 1980 ലെ അവസാന മാസങ്ങളായിരുന്നു. അന്നൊന്നും മൊബൈൽ ഫോണും ഇന്റർനെറ്റും മറ്റും സാധാരണക്കാരായ  ഇന്ത്യക്കാരുടെ സ്വപ്നങ്ങളിൽ പോലും എത്തിയിരുന്നില്ല. എന്തിനും ഏതിനും ലാൻഡ്ലൈൻ തന്നെ ശരണം. ഡൽഹിയിൽ ഫോൺ ഉള്ള എല്ലാവരുടേയും പേരും വിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തിയ 3000- പരം പേജുകളുള്ള വമ്പൻ ഡയറക്ടറിയായിരുന്നു അക്കാലത്തു ഫോൺ ഉപയോഗിക്കുന്നവരുടെ ജീവനാഡി. ഇതുപോലെ ഓരോ സംസ്ഥാനത്തിനും പ്രത്യേകം പ്രത്യേകം ഡയറക്ടറികൾ ഉണ്ടായിരുന്നു.

ഉച്ച ഭക്ഷണത്തിന് എല്ലാവരും പുറത്തു പോയ സമയത്ത്, സമീപത്ത് ആരുമില്ലെന്ന് ഉറപ്പു വരുത്തിയിട്ട്, പടപടാ മിടിക്കുന്ന ഹൃദയത്തോടെയും വിറയ്ക്കുന്ന കരങ്ങളോടെയും ദാമോദർ സൺസിന്റെ നമ്പർ ഡയൽ ചെയ്തു.

ജയശ്രീയോടു സംസാരിച്ചു. പേരു പറഞ്ഞാൽ മനസ്സിലായില്ലെങ്കിലോ എന്ന് കരുതി ഇത്രയും കൂടി പറഞ്ഞു, "ഇന്നലെ എൻറെ അമ്മ അവിടെ വന്നിരുന്നില്ലേ, കാണാൻ?"

ജയശ്രിക്ക് ആളെ മനസ്സിലായി. ഒന്നു കണ്ടാൽ കൊള്ളാമെന്ന ആഗ്രഹം ഞാൻ പ്രകടിപ്പിച്ചു. അവൾ വേണ്ടെന്നു പറഞ്ഞില്ല. എനിക്കു തോന്നിയ ആഗ്രഹം മറുഭാഗത്തും ഉണ്ടായിക്കൂടെന്നില്ലല്ലോ. വൈകീട്ട് പ്ലാസ സ്റ്റോപ്പിൽ നിന്ന് അറുന്നൂറ്റി ഇരുപതാം നമ്പർ റൂട്ടിൽ ഓടുന്ന ബസ്സിലാണു പോകാറുള്ളതെന്നു പറഞ്ഞു. ഞാൻ പിറ്റേന്നു വൈകീട്ട് സ്റ്റോപ്പിൽ വരാമെന്നും അപ്പോൾ കാണാമെന്നും പറഞ്ഞ് ഫോൺ വച്ചു. ആരും കാണാതെയും കേൾക്കാതെയും അവളോടു സംസാരിക്കാൻ സാധിച്ചതിൽ ഞാനെന്നെത്തന്നെ അഭിനന്ദിച്ചു.

നൂറ്റി പത്താം നമ്പർ റൂട്ടിലോടുന്ന ബസ്സിലാണു ഞാൻ ഓഫീസിൽ നിന്നും താമസസ്ഥലത്തേക്കു പോയിരുന്നത്. ബാലക് രാം ആശുപത്രിയിൽ  (തിമാർപൂർ) നിന്നും കേന്ദ്രീയ സചിവാലയ സമുച്ചയത്തിലേക്കു പോകുന്ന ബസ്സ്. അത് ഞങ്ങളുടെ ഓഫീസിൻറെ മുമ്പിലുള്ള  രാജ്പൂർ റോഡിൽക്കൂടി വരും. പ്ലാസ സ്റ്റോപ്പ് വഴി  കേന്ദ്രീയ സചിവാലയത്തിൽ എത്തും. ഞാൻ അവിടെ ഇറങ്ങി വേറെ ബസ്സ് പിടിച്ച് സരോജിനി നഗർ ഡിപ്പോയിലിറങ്ങും. അവിടെ നിന്നു താമസസ്ഥലത്തേക്കു നടക്കും.  അങ്ങനെയാണു പതിവ്.

പോകുന്ന വഴി പ്ലാസ സ്റ്റോപ്പിലിങ്ങിയാൽ ജയശ്രിയെ കാണാം, സംസാരിക്കാം. നല്ല സൗകര്യം. പക്ഷെ ഒരു പ്രശ്നമുണ്ടല്ലോ. അനിയനും (പേരയുടെ മകൻ, അനിയൻ എന്നു വിളിക്കുന്ന കൃഷ്ണൻ, ശ്രീധരൻ ഏട്ടൻറെയും നാരായണൻ ഏട്ടൻറെയും അനുജൻ) ഞാനും ഒരുമിച്ചാണ് എന്നും പോകുക. എന്നും അവസാനത്തെ സ്റ്റോപ്പിലാണ് ഇറങ്ങുന്നതും. എന്തു പറഞ്ഞ് അതിനു രണ്ടുമൂന്നു സ്റ്റോപ്പ് പിറകിലുള്ള  പ്ലാസയിൽ ഇറങ്ങും? പിറ്റേ ദിവസത്തെ യാത്രയിൽ ഉടനീളം മനസ്സു നിറയെ ചിന്തയായിരുന്നു
കള്ളത്തരങ്ങളൊന്നും മനസ്സിൽ തെളിഞ്ഞില്ല. ഒടുവിൽ പ്ലാസ സ്റ്റോപ്പിലെത്തിയപ്പോൾ, ", ഇപ്പോഴാണ് ഓർത്തത്, എനിക്കിവിടെ ഒരാളെ കാണാനുണ്ട്", എന്നു പറഞ്ഞു ചാടിയിറങ്ങി. എന്തെങ്കിലും കള്ളം പറയണമെന്നു വിചാരിച്ചെങ്കിലും ഒടുവിൽ സത്യം തന്നെ അറിയാതെ വെളിയിൽ വന്നു.

പ്ലാസയിലെത്തുമ്പോൾ "ഒരാളെക്കാണാൻ" ഇറങ്ങുന്നത് പതിവായപ്പോൾ അനിയനു തോന്നി, "എന്തോ ചുറ്റിക്കളിയുണ്ട്". ഒരിക്കൽ ഞാൻ ജയശ്രിയോടു സംസാരിക്കുന്നതു കാണുകയും ചെയ്തുവത്രേ. (എൻറെ "ചുറ്റിക്കളി" കണ്ടു പിടിക്കാൻ വേണ്ടി അനിയനും എന്നെങ്കിലും സ്റ്റോപ്പിൽ ഇറങ്ങിയോ എന്നറിയില്ല. അക്കാര്യം ഞാനൊട്ടു ചോദിച്ചിട്ടുമില്ല.) എന്നാൽ നേരിട്ട് എന്നോട് ചോദിക്കാൻ മടി. ചോദിച്ചിട്ട് അങ്ങനെയൊന്നുമില്ലെന്നു ഞാൻ പറഞ്ഞാൽ അതൊരു ബുദ്ധിമുട്ടാവുകയും ചെയ്യും. അതുകൊണ്ട് അനിയൻ എല്ലാം ഉള്ളിലൊതുക്കി. വേളിക്കു ശേഷമാണ് ഇക്കാര്യം  എന്നോടു പറഞ്ഞത്. അപ്പോൾ ഞാൻ അതൊരു വളിച്ച കള്ളച്ചിരിയിൽ ഒതുക്കി. "അമ്പട കള്ളാ" എന്ന് ഉള്ളിൽ പറയുകയും ചെയ്തു.

ബസ്സ് കാത്തിരിപ്പു കേന്ദ്രത്തിൽ അക്ഷമനായി നിലയുറപ്പിച്ചു. നിലയുറപ്പിച്ചു എന്ന് പറയുന്നത് തെറ്റാവും. തെക്കു വടക്കും കിഴക്കു പടിഞ്ഞാറും നടന്നു കൊണ്ടിരുന്നു എന്നു പറയുന്നതാവും കൂടുതൽ ശരി. അറുന്നൂറ്റി ഇരുപതാം നമ്പർ  റൂട്ടിൽ പോകുന്ന ബസ്സിൽ കയറാനുള്ളവരുടെ ഒരു നീണ്ട ക്യൂ അപ്പോൾ തന്നെ ഉണ്ടായിരുന്നു. ചുറ്റുപാടും ഒന്നു കണ്ണോടിച്ച്, അവിടെയെങ്ങും ഞാൻ അന്വേഷിക്കുന്ന സുന്ദരി ഇല്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം ക്യൂവിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. വയസ്സന്മാരും വയസ്സിമാരും ചെറുപ്പക്കാരും കുട്ടികളും ഒക്കെ ക്യൂവിൽ ഉണ്ട്. ചെറുപ്പക്കാരായ പെൺകുട്ടികളെ പലരേയും കണ്ടു. പക്ഷേ അവരാരും ഞാൻ അന്വേഷിക്കുന്ന എൻറെ ഭാവി വധു അല്ലെന്ന് മനസ്സു പറഞ്ഞു. ഓരോ മിനിറ്റിനും ഓരോ മണിക്കൂറിൻറെ ദൈർഘ്യം തോന്നി. സമയം പോകുന്നതേ ഇല്ല.

ഇതു വരെയും തമ്മിൽ കണ്ടിട്ടില്ലല്ലോ, അതുകൊണ്ട് കണ്ടാൽ തിരിച്ചറിയുമോ എന്ന അങ്കലാപ്പ് ഒരു വശത്ത്, എങ്ങനെയും കണ്ടേ അടങ്ങൂ എന്നുള്ള വാശി മറുവശത്ത്.

സമയം ഇഴഞ്ഞിഴഞ്ഞാണു നീങ്ങിയിരുന്നതെങ്കിലും കുറെ സമയമായിട്ടും കാണാത്തപ്പോൾ ആകപ്പാടെ ഒരു പരിഭ്രമം. ഇന്നവൾ വന്നിട്ടില്ലായിരിക്കുമോ? പക്ഷെ ഇന്നലെ ഫോൺ ചെയ്തപ്പോൾ ഒന്നും പറഞ്ഞില്ലല്ലോ. ഇനി എന്തെങ്കിലും അസുഖം? പനിയോ മറ്റോ? ഏയ്, അങ്ങനെയൊന്നും ഉണ്ടാവില്ല.

അതോ ഇനി ഞാൻ വരുന്നതിനു മുമ്പേ പോയിട്ടുണ്ടാവുമോ? അതിനും സാദ്ധ്യത കാണുന്നില്ല. ഓഫീസ് ആറു മണി വരെ ഉണ്ടെന്നാണു പറഞ്ഞത്. എൻറെ ഓഫീസ് അഞ്ചര വരെ ആയിരുന്നതു സൗകര്യമായി. ആറു മണി കഴിഞ്ഞ് അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ ഞാനിവിടെ എത്തുകയും ചെയ്തു. അത്രയും സമയത്തിനുള്ളിൽ ഓഫീസിൽ നിന്ന് ഇവിടെ വരെ നടന്നു വന്ന്, ക്യൂവിൽ നിന്ന് ബസ്സ് പിടിച്ചു പോയിട്ടുണ്ടാവാൻ സാദ്ധ്യത എന്തായാലും ഇല്ല.

അതോ ഇനി അവൾ പറഞ്ഞതു മുഴുവൻ കളവായിരുന്നോ? ഇവിടെ നിന്നായിരിക്കില്ലേ ബസ്സ് പിടിക്കുന്നത്? ആറു മണി വരെയല്ലായിരിക്കുമോ ഓഫീസ് സമയം? ഇന്നലെ ഫോൺ ചെയ്തപ്പോൾ, "ആഹാ, തനിക്കിത്ര ക്ഷമയില്ലേ? എന്നാൽ തന്നെ ഒന്നു പറ്റിച്ചിട്ടു തന്നെ കാര്യം", എന്നെങ്ങാൻ അവൾ ചിന്തിച്ചിട്ടുണ്ടാകുമോ?  

തലേ ദിവസത്തെ സംസാരം മുഴുവൻ ഓർത്തെടുത്തു. ഇല്ല, ഒരിടത്തും കള്ളം പറയുകയാണെന്നോ എന്നെ ഒന്നു പറ്റിക്കണമെന്നുള്ള വിചാരമുള്ളതായോ തോന്നിയില്ല.

ങ്ഹാ, എന്തായാലും കുറെ നേരം കൂടി കാത്തിരിക്കാം. അതല്ലാതെ വേറെ മാർഗ്ഗമൊന്നും ഇല്ലല്ലോ.                 

"എവിടെ, എവിടെ" എന്നോർത്തു വിഷമിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബസ്സ് സ്റ്റോപ്പിലേക്ക് മന്ദം മന്ദം അൽപം പരിഭ്രമത്തോടുകൂടി നടന്നു വരുന്ന കുട്ടിയെ ശ്രദ്ധിച്ചത്. പൊക്കം കുറഞ്ഞു, കറുത്ത ദാവണി  ധരിച്ച്, നാണം കുണുങ്ങിയായ ഒരു തനി നാടൻ പെൺകുട്ടി! മലയാളി കുട്ടിയാണെന്നത് നിസ്സംശയം തീരുമാനിക്കാം. അവൾ നേരെ നടന്നു കയറിയത് എൻറെ ഹൃദയത്തിൻറെ ഉള്ളറകളിലേക്കാണെന്നു പറഞ്ഞാൽ തെറ്റാവില്ല. വന്ന ഉടൻ തന്നെ അവൾ ക്യൂവിൻറെ വാലിൽ തൂങ്ങി. എന്തൊരു കഷ്ടം! ഇങ്ങനെ ഒരുത്തൻ ഇവിടെ മുള്ളിൽ നിൽക്കുന്നുണ്ടെന്ന കാര്യം ഓർമ്മ പോലുമില്ലായിരിക്കുമോ?

എൻറെ ഹൃദയം അതിവേഗം മിടിക്കാൻ തുടങ്ങി. കാലിൽ അൽപം വിറയൽ ബാധിച്ചോ എന്നും ഒരു സംശയം. "ഇവൾ തന്നെ, ഇവൾ തന്നെ" എന്നു മനസ്സ്വിളിച്ചു കൂവിയപ്പോഴും ഒന്നു മടിച്ചു. അവളിൽ നിന്നു കണ്ണെടുക്കാനും തോന്നിയില്ല. ഒടുവിൽ കുട്ടി മടിച്ചും ശങ്കിച്ചും പരിഭ്രമിച്ചും ചുറ്റുപാടും നോക്കുന്നതും ബസ്സു കാത്തിരിപ്പു കേന്ദ്രത്തിലേക്കു രണ്ടു മൂന്നു തവണ കണ്ണുകൾ പായിക്കുന്നതും കണ്ടപ്പോൾ തീരുമാനിച്ചു, "ഇനി കാത്തിരിക്കുന്നതിൽ അർത്ഥമില്ല, ചെന്നു നേരിടുക തന്നെ".

അപ്പോഴേക്കും ആറേഴുപേർ കൂടി അവളുടെ പിറകിലായി ക്യൂവിൽ അണി നിരന്നു കഴിഞ്ഞിരുന്നു.

ഒടുവിൽ ധൈര്യം സംഭരിച്ച് അവളെ സമീപിച്ചു. ഞാൻ അടുത്തു ചെന്നു നിന്നപ്പോൾ അവൾ ഒന്നുകൂടി പരിഭ്രമിച്ചെന്നു തോന്നി.

"ജയശ്രിയല്ലേ?" മുഖവുരയുടെ ആവശ്യമൊന്നും തോന്നിയില്ല.

"ഉം", അവൾ മടിച്ചു മടിച്ചൊന്നു മൂളിയപ്പോഴാണ് എനിക്കു ശ്വാസം നേരെ വീണത്.

"ഞാൻ ജയന്തൻ" എന്ന് സ്വയം പരിചയപ്പെടുത്തി, അതിൻറെ ആവശ്യമില്ലായിരുന്നിട്ടു കൂടി.

അടുത്തെത്തിയപ്പോഴാണ് അവളുടെ ചീകാത്ത മുടിയും (കൈകൊണ്ട് കോതി ഒതുക്കിയിരുന്നതേ ഉണ്ടായിരുന്നുള്ളു) അൽപം പോലും മേക്കപ്പ് ഇല്ലാത്ത മുഖവും (പൗഡർ പോലും ഇട്ടിരുന്നില്ലെന്നു തോന്നി, ഒരു പൊട്ടു മാത്രം തൊട്ടിരുന്നു) മറ്റും ശ്രദ്ധിച്ചത്.

പിന്നെ എന്തൊക്കെയോ സംസാരിച്ചു. എന്തൊക്കെയാണെന്നോർമ്മയില്ല. (സത്യമായിട്ടും ഓർമ്മയില്ലാത്തതുകൊണ്ടാണ്, ട്ടോ!) ഒരു സുന്ദരനായ  ചെറുപ്പക്കാരനും (ഒരൊഴുക്കിന്  എഴുതിയാണേ, ക്ഷമിക്കണം) സുന്ദരിയായ ചെറുപ്പക്കാരിയും സ്വൈരസല്ലാപം നടത്തുന്നതു കണ്ടിട്ടായിരിക്കാം എന്നോട് ക്യൂവിൻറെ ഇടയ്ക്കു കയറുന്നതിൽ നിന്ന് ആരും തടഞ്ഞില്ല. “പിന്നിൽ പോയി നിൽക്കൂ" എന്ന് ആരും ആക്രോശിച്ചുമില്ല. അതുകൊണ്ട് ഞാൻ ക്യൂവിൽ ജയശ്രിയുടെ തൊട്ടു പിറകിൽ തന്നെ സ്ഥാനം പിടിച്ചു.

മുമ്പു വന്ന ബസ്സിൽ ക്യൂവിൽ നിന്നിരുന്നവരിൽ ഭൂരിഭാഗവും കയറി പോയിരുന്നതിനാൽ ഞങ്ങൾ ഏകദേശം ക്യൂവിൻറെ മുമ്പിൽ എത്തിയിരുന്നു. അതുകൊണ്ട് ബസ്സിൽ കയറിയപ്പോൾ ഇഷ്ടം പോലെ കാലി സീറ്റുകൾ ഉണ്ടായിരുന്നു. ജയശ്രിയാണ് ആദ്യം കയറിയത്. രണ്ടു പേർക്കിരിക്കാവുന്ന ഏതെങ്കിലും സാധാരണ സീറ്റിൽ പോയി  അവൾ ഇരിക്കുമെന്നും അപ്പോൾ എനിക്കും അടുത്തിരിക്കാമെന്നും  ഞാൻ സ്വപ്നം കണ്ടു. ഒക്കെ വെറുതെ. കേറിയ ഉടൻ തന്നെ അവൾ സ്ത്രീകൾക്കു മാത്രമായുള്ള ഒരു സീറ്റിൽ പോയി സ്ഥാനം പിടിച്ചു. എൻറെ നിരാശക്ക് അതിരില്ലായിരുന്നു.

സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഒരു സീറ്റിൽ ഇരുന്നു യാത്ര ചെയ്യുന്നത് വടക്കെ ഇന്ത്യയിൽ സർവ്വസാധാരണമാണ്. "ഇത്രക്കങ്ങു വേണമായിരുന്നോ?" എന്ന് സ്വയം ചോദിച്ചുപോയി. എന്തായാലും അന്ന് എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പിലെത്തുന്നതു വരെ ഞാൻ സൗന്ദര്യം ആവോളം ആസ്വദിച്ചു.

പ്ലാസ സ്റ്റോപ്പിൽ ഇറങ്ങുന്നതും ജയശ്രിയോടൊപ്പം യാത്ര ചെയ്യുന്നതും പതിവാക്കി. പിന്നെപ്പിന്നെ ആദ്യം എത്തുന്നയാൾ ക്യൂവിൽ നിൽക്കാതെ മാറിനിൽക്കാൻ തുടങ്ങി. രണ്ടു പേരും എത്തിക്കഴിയുമ്പോൾ മാത്രമേ ക്യൂവിൻറെ വാലിൽ പിടിക്കുകയുള്ളു.

മൂന്നു നാലു ദിവസം കഴിഞ്ഞപ്പോൾ, പരിചയക്കേടു കുറഞ്ഞെന്നു തോന്നിയപ്പോൾ, ഞാൻ പറഞ്ഞു സാധാരണ സീറ്റിൽ ഇരിക്കാമെന്ന്. മനസ്സില്ലാമനസ്സോടെ അതവൾ അനുസരിച്ചു. "ഇത്രയും ധൈര്യം സംഭരിച്ചല്ലോ, മിടുക്കി" എന്നൊക്കെ ഞാൻ അവളെ മനസ്സിൽ അഭിനന്ദിച്ചു. എന്നാൽ അതൊന്നുമായിരുന്നില്ല കാരണമെന്ന് വേളിക്കു ശേഷമാണെനിക്കു മനസ്സിലായത്.

ആദ്യ ദിവസം തമ്മിൽ കണ്ടതു മുതലുള്ള എല്ലാ കാര്യങ്ങളും ജയശ്രി ഏടത്തിയോടും ഏട്ടനോടും പറഞ്ഞിരുന്നുവത്രെ! കേട്ടപ്പോൾ ഏടത്തിക്കു വലിയ അങ്കലാപ്പായി. ഏട്ടത്തി അങ്ങനെയാണ്, പരിഭ്രമിക്കാൻ പ്രത്യേകിച്ചു കാരണമൊന്നും വേണ്ട. വിവാഹം ആലോചിക്കുകയും ഏറെക്കുറെ തീരുമാനമായി എന്ന നിലയിൽ എത്തുകയും ചെയ്തുവെങ്കിലും ചെറുപ്പക്കാരൻ ജയശ്രിയെ ബസ്സ് സ്റ്റോപ്പിലും മറ്റും വച്ചു കാണുന്നതും  സംസാരിക്കുന്നതും  ഒരുമിച്ചു യാത്ര ചെയ്യുന്നതും മറ്റും എടത്തിക്ക് അത്രക്കങ്ങോട്ടു ദഹിച്ചില്ല. "ഇതൊന്നും അത്ര ശരിയല്ല" എന്നൊക്കെ പിറുപിറുക്കുകയും മറ്റും ഉണ്ടായി.

എന്നാൽ ഏട്ടൻറെ ചിന്ത മറിച്ചായിരുന്നു. "ഇനിയിപ്പോൾ അയാൾ എന്തു ചെയ്താലും ഒരു വിരോധവുമില്ല, എനിക്കൊരു പേടിയുമില്ല" എന്നാണത്രെ ഏട്ടൻ പറഞ്ഞത്. ചൂണ്ടയുടെ കൊളുത്തിൽ  കടിച്ച മത്സ്യം രക്ഷപ്പെടില്ലെന്ന് ഏട്ടന് അറിയാമായിരുന്നു. ചൂണ്ടക്കോലാണെങ്കിലോ, അവരുടെ കയ്യിലും.

അവരുടെ മൗനാനുവാദം ലഭിച്ചതിനു ശേഷമാണ് ഒരേ സീറ്റിൽ ഒരുമിച്ച് ഇരിക്കാനും മറ്റുമുള്ള  ധൈര്യം കാണിച്ചതെന്ന് വേളി കഴിഞ്ഞിട്ടാണ് മനസ്സിലായത്.

ഡൽഹിയിലുള്ള മറ്റു ബന്ധുക്കളെ കാണിക്കാനായി അമ്മ ജയശ്രിയുടെ ഒരു ഫോട്ടോ ചോദിച്ചു വാങ്ങിച്ചിരുന്നു. വെള്ള നിറത്തിൽ, പച്ചയും ബ്രൗണും നിറങ്ങളിലുള്ള പൂക്കളും ഇലകളും മറ്റും നിറഞ്ഞ സാരിയുടുത്തിട്ട് ഒരു ഫോട്ടോ. (നിറങ്ങൾ കലരാത്ത, കറുപ്പും വെളുപ്പും മാത്രമുണ്ടായിരുന്ന ഫോട്ടോയിൽ പച്ചയും ബ്രൗണും മറ്റും എങ്ങനെ കണ്ടു പിടിച്ചു എന്നാണു ചോദ്യമെങ്കിൽ, അതു സങ്കൽപ്പിച്ചു എന്നുത്തരം.) എനിക്ക് ഫോട്ടോ കണ്ടിട്ടും കണ്ടിട്ടും മതിയായില്ല. ഞാൻ ഓഫീസിൽ പോകുമ്പോൾ അതും കൊണ്ടു  പോകുമായിരുന്നു. രണ്ടു നിലകളുള്ള ബസ്സിലാണു സാധാരണ കേറുക പതിവ്. മുകളിലെ നിലയിൽ ഏറ്റവും മുമ്പിലെ സീറ്റിൽ പോയി ഇരിക്കും. ഇറങ്ങാറാകുന്നതു വരെ ഫോട്ടോയിൽ നോക്കിക്കൊണ്ടിരിക്കും. മൗനമായി ഫോട്ടോയോടു സല്ലപിച്ചു കൊണ്ടിരിക്കുമ്പോൾ സമയം പോകുന്നത് അറിയുകയേയില്ലായിരുന്നു.

ഒരു ദിവസം ഞാൻ ഓഫീസിൽ പോയി കഴിഞ്ഞപ്പോൾ അമ്മ ഫോട്ടോക്കു വേണ്ടി വീടു മുഴുവൻ പരതി. വൈകീട്ട് ഞാൻ വന്നു കഴിഞ്ഞപ്പോൾ എൻറെ ഡയറിയിൽ നിന്ന് അമ്മ ഫോട്ടോ എടുത്തു ഞാൻ കാണാതെ ഒളിച്ചു വച്ചു!

പിറ്റേന്ന് ബസ്സിൻറെ രണ്ടാം നിലയിലെ മുൻസീറ്റിലിരുന്ന് ഡയറി തിരഞ്ഞപ്പോൾ ഫോട്ടോ കണ്ടില്ല. ഞാൻ ആകപ്പാടെ പരിഭ്രമിച്ചു. ഡയറിയുടെ ഓരോ താളും മറിച്ചു നോക്കി. ഇല്ല, എങ്ങുമില്ല. ഈശ്വരാ, ഇനിയെന്തു ചെയ്യും? ഡയറി ഇട്ടിരുന്ന തുണി സഞ്ചിയിലും അതിലുണ്ടായിരുന്ന മറ്റു കടലാസുകളുടെ കൂട്ടത്തിലും എല്ലായിടത്തും നോക്കി. ഒരിടത്തു നിന്നും ഫോട്ടോ കിട്ടിയില്ല. എടുത്തിട്ട് ഡയറിയിലല്ലാതെ മറ്റെവിടെയെങ്കിലും വച്ചോ എന്നൊക്കെ പല വട്ടം ആലോചിച്ചു നോക്കി. എത്രയൊക്കെ ചികഞ്ഞു ചിന്തിച്ചിട്ടും ഒരു ഓർമ്മയും കിട്ടിയില്ല. അന്നത്തെ ദിവസം മുഴുവൻ ഫോട്ടോയുടെ കാര്യം ചിന്തിച്ചു ചെലവഴിച്ചു.

വൈകുന്നേരം വന്നപ്പോൾ, എൻറെ വിവശത കണ്ടിട്ടായിരിക്കാം അമ്മ ചോദിച്ചു, "എന്തു പറ്റി? നിനക്കു സുഖമില്ലേ?"

", ഒന്നുമില്ല" എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി.

പിന്നീട് സൂത്രത്തിൽ, അമ്മ കാണാതെ, മുറിയിലുണ്ടായിരുന്ന മേശയിൽ തിരഞ്ഞു. ഒരു പുസ്തകത്തിൽ വച്ചിരുന്ന ഫോട്ടോ കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്. അത് അമ്മയെടുത്ത് ഒളിച്ചു വച്ചതാണെന്നും മനസ്സിലായി. അതിൽ പിന്നെ ഫോട്ടോ ഓഫീസിൽ കൊണ്ടുപോകുന്ന പരിപാടി നിർത്തി. അല്ലെങ്കിൽത്തന്നെ, അപ്പോഴേക്കും ഫോട്ടോ മാത്രമല്ല ജയശ്രി തന്നെയും മനസ്സിൽ പതിഞ്ഞു കഴിഞ്ഞിരുന്നു. അത് ആർക്കും അവിടെ നിന്ന് എടുത്ത് മാറ്റാനാവില്ലല്ലോ.

ഞാൻ ചൂണ്ടയിൽ കൊത്തിയ കഥയാണല്ലോ പറഞ്ഞു വന്നത്. ഏതായാലും ചൂണ്ടയിൽ കടിച്ചു, എന്നാൽ പിന്നെ അൽപം കൂടി മുറുക്കിയിട്ടാകാം വലിക്കാൻ എന്നു കരുതിയായിരിക്കാം, വിവാഹ നിശ്ചയത്തിനു ശേഷം ഏട്ടൻ പറഞ്ഞു, "വിവാഹത്തിനു ചൊല്ലാനുള്ള മന്ത്രങ്ങളൊക്കെ കാണാതെ പഠിക്കണം. എങ്കിലേ വേളി നടക്കൂ."

അതുകേട്ട് ഞാൻ ഒന്ന് അമ്പരന്നു. മന്ത്രങ്ങളൊക്കെ കാണാതെ പഠിക്ക്യേ?! 
അങ്ങനെ കേട്ടിട്ടു പോലുമില്ലല്ലോ. പതിവായി ചെയ്യുന്ന ഷോഡശക്രിയകൾക്കും പൂജകൾക്കും മറ്റുമുള്ള മന്ത്രങ്ങൾ കാണാതെ പഠിക്കണം, അതറിയാം. കുറെയൊക്കെ ഞാനും പഠിച്ചിട്ടുണ്ടു താനും. എന്നാൽ ജീവിതത്തിൽ ഒരിക്കൽ മാത്രം ചെയ്യുന്ന വിവാഹത്തിൻറെ മന്ത്രങ്ങൾ ഹൃദിസ്ഥമാക്കണമെന്നു പറയുന്നത് അൽപം കടന്ന കയ്യായിപ്പോയി. എന്നാൽ ഏട്ടനെ ദേഷ്യപ്പെടുത്താനും കഴിയില്ല. പുത്തരിയിൽ തന്നെ കല്ലു കടിക്കാതിരിക്കുന്നതല്ലേ നല്ലത്? ഏതായാലും ഞാനൊരു ദിവസം അവധിയെടുത്ത് ഏട്ടൻറെയടുത്തുപോയി ദിവസം മുഴുവൻ മന്ത്രങ്ങൾ ഉരുവിട്ടു.

ഒരു ഞായറാഴ്ച പോരായിരുന്നോ, എന്തിനാണ് ഒരു പ്രവൃത്തി ദിവസം എന്നെക്കൊണ്ട് അവധി എടുപ്പിച്ചത് എന്നൊക്കെ ഞാൻ ആലോചിച്ചു. എന്നാലത് ഏട്ടനോടു ചോദിക്കാനുള്ള  ധൈര്യം ഇല്ലായിരുന്നു താനും. ഒടുവിൽ ഞാൻ സ്വയം അതിനുള്ള മറുപടിയും കണ്ടെത്തി. ഞായറാഴ്ച ആണെങ്കിൽ ജയശ്രി വീട്ടിൽ ഉണ്ടാകും. അപ്പോൾ എനിക്ക് മന്ത്ര പഠനത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ല. എൻറെ കണ്ണും കാതും മനസ്സും അടുക്കളയിലോ മറ്റു മുറികളിലോ (ജയശ്രി എവിടെയുണ്ടോ അവിടെ) ആയിരിക്കും. അതറിഞ്ഞു കൊണ്ടു തന്നെ ആയിരിക്കണം ഒരു പ്രവൃത്തി ദിവസം എന്നെ വിളിച്ചത്. 

"നിങ്ങൾക്കു വേറെ പണിയൊന്നുമില്ലേ? പാവത്തിനെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്തിനാ?" എന്നൊക്കെ ഏടത്തി ഇടക്കിടക്ക് അകത്തു നിന്ന് ഏട്ടനെ ശകാരിക്കുന്നുണ്ടായിരുന്നു. ബസ്സ് സ്റ്റോപ്പിൽ വച്ചു ജയശ്രിയും ഞാനും തമ്മിൽ കാണാറുണ്ടെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ പരിഭ്രമമൊക്കെ മാറി ഇപ്പോൾ ഞാൻ ഏടത്തിക്ക് "പാവ"മായിരിക്കുന്നു. അത്രയും സമാധാനം.

മന്ത്രങ്ങൾ ഒട്ടും മനഃപാഠമാക്കിയില്ലെങ്കിലും വേളി സമയത്ത് ഇതേ മന്ത്രങ്ങൾ പറഞ്ഞു തന്നപ്പോൾ യാതൊരു തപ്പലുമില്ലാതെ അവ ആവർത്തിക്കാൻ എനിക്കു കഴിഞ്ഞു. ഒരു പക്ഷെ ഏട്ടനും അത്രയുമേ ഉദ്ദേശിച്ചിട്ടുണ്ടാവുകയുള്ളു. വേളി നടക്കില്ലെന്നൊക്കെ ഒന്നു പേടിപ്പിക്കാൻ പറഞ്ഞെന്നു മാത്രം.

അങ്ങനെ 1981 ഫെബ്രുവരി മാസം എട്ടാം തീയതി ഞായറാഴ്ച രാവിലെ ഡൽഹിയിലെ രാമകൃഷ്ണപുരത്തുള്ള അയ്യപ്പ ക്ഷേത്രത്തിൽ വച്ച് നൂറു കണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തിൽ ജയശ്രിയും ഞാനും ഒന്നായി.

ഡൽഹിയിൽ വച്ച് മുഴുവൻ ക്രിയകളോടും കൂടി നടക്കുന്ന ആദ്യത്തെ വേളിയായിരുന്നു അത് എന്ന് പിന്നീട് ഏട്ടൻ പറയുകയുണ്ടായി.

149 അഭിപ്രായങ്ങൾ:

  1. Ammaava nalla rasam undaayirunnu vaayikkaan. Oro sambhavangalum kanmunnil kaanunnathu pole thonni.

    മറുപടിഇല്ലാതാക്കൂ
  2. Sreekumar Varathra
    വളരെ ആർജ്ജവമുള്ള, രസകരമായ വിവരണം. രണ്ടുപേരെയും അടുത്തറിയുന്നവർക്കും ഡൽഹിയിൽ സമാനജീവിതാനുഭവങ്ങൾ ഉള്ളവർക്കും ഏറെ ഓർമ്മകൾ ഉണർത്തുന്ന കുറിപ്പ്. വളരെ നന്ദി!

    മറുപടിഇല്ലാതാക്കൂ
  3. Jithendra Kumar
    നീളം ഏറെയെങ്കിലും മുഴുവൻ വായിച്ചു .... 80 കളിൽ ഞാൻ ഹൈസ്കൂളിൽ നിരങ്ങുന്ന കാലം.... എന്നിട്ടും സങ്കടം ഇതാണല്ലോ? സംസാരിച്ചതെന്തെന്ന് ഓർമ്മയില്ല.... ഏത് ക്ലാസിലായിരുന്നു അക്കാലത്ത് പഠിച്ചത് എന്നു പോലും ഓർത്തെടുക്കണം എനിക്ക് 🙂

    മറുപടിഇല്ലാതാക്കൂ
  4. Hema Santhanu
    അമ്മാവാ വിവരണം 👌👏😍 ജയശ്രീ അമ്മായിക്ക് ഇത്ര ധൈര്യം ഉണ്ടായിരുന്നൊ😝

    മറുപടിഇല്ലാതാക്കൂ
  5. Kr Sreedharan Namboothiri
    അമ്മാവന്റെ ഉള്ളിൽ ഇങ്ങിനെ ഒരു വിരുതൻ ഒളിഞ്ഞിരിക്കുന്നത് ഇപ്പോഴാണ് മനസ്സിലായത്. ശെടാ വിരുതൻ അമ്മാവാ.... കഥ സൂപ്പർ. സംവിധായകൻ സത്യൻ അന്തിക്കാട് അറിഞ്ഞാൽ ഒരു സിനിമക്കുള്ള വകയുണ്ട്.

    മറുപടിഇല്ലാതാക്കൂ
  6. മറുപടികൾ
    1. ചില ചില സംഭവങ്ങളൊക്കെ എഴുതിയിട്ടുണ്ട്, എൻറെ ബ്ലോഗിൽ. പക്ഷെ അതൊക്കെ ഇംഗ്ലീഷിൽ ആണ്. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യണമെന്ന് ആലോചിക്കുന്നുണ്ട്. അനുഗ്രഹങ്ങൾ ഉണ്ടാകണം. പക്ഷെ ആത്മകഥക്കുള്ള വകയൊന്നും ഇല്ല.

      ഇല്ലാതാക്കൂ
    2. Asha Raman
      aathmakadhakkullathilum kooduthal undu tto. Ippol time undallo..please Dhyryamayi ezhuthu,,,

      ഇല്ലാതാക്കൂ
  7. മറുപടികൾ
    1. ഉവ്വ്. പ്രണവത്തിലേക്ക് എന്തെങ്കിലും എഴുതണമെന്നു ആശ പറഞ്ഞതനുസരിച്ച് അയച്ചു തന്നിരുന്നു.

      ഇല്ലാതാക്കൂ
  8. മറുപടികൾ
    1. പ്രണയിച്ചു നടക്കാനൊന്നും സമയം കിട്ടിയില്ല, എന്തിന്, ഒരു മൂവി പോലും കണ്ടില്ല. മരം ചുറ്റിയില്ല, മഴ നനഞ്ഞില്ല. ആകപ്പാടെ ഉണ്ടായത് ഒരുമിച്ചുള്ള ബസ്സ് യാത്രകൾ മാത്രം

      ഇല്ലാതാക്കൂ
  9. Mathew Mathai
    വിവാഹ മംഗളാശംസകൾ !
    Better Late than Never എന്നാണല്ലോ പഴഞ്ചൊല്ല്. പോസ്റ്റ് ശ്ശി നീണ്ടതായതു കൊണ്ട് comment ലേശം മാറ്റി വെക്കേണ്ടി വന്നു.
    ഒരു "സൗത്ത് ഡൽഹി പ്രണയ ഗീതം " എന്നോ മറ്റോ ഒരു തലക്കെട്ട് ട്ടായിരുന്നേൽ ഒരു 'ചെറു കഥ ' പോലെ തോന്നുമായിരുന്നു .
    A well crafted അനുരാഗ ജീവിത കഥ കാവ്യാലമാകമായി എഴുതി പിടിപ്പിച്ചിരിക്കുന്നു.
    80 കളിൽ 620 ലെ ഒരു സ്ഥിരം യാത്രക്കാനായിരുന്നു ഞാൻ. ഒരു പക്ഷെ , പരസ്പരം കണ്ണുകൾ കൊണ്ട് കൊത്താം കല്ല്‌ കളിച്ചു നടന്ന ഈ ഇണക്കുരുവികളെ കണ്ടു കാണണം .
    വിവാഹം സ്വർഗത്തിൽവെച്ചു നടക്കുന്നു എന്നാണല്ലോ ഒരു ചൊല്ല്. വിവാഹ ജീവിതവും സ്വർഗ തുല്യമാക്കിയ മാതൃകാ ദമ്പതികൾക്ക് ഒരിക്കൽ കൂടി ഹൃദയത്തിൽ നിന്നും wishing
    "A very joyous married life "

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി, മത്തായി, ഇതു വായിച്ചതിനും അഭിപ്രായം എഴുതിയതിനും. പിന്നെ, ആ വിവാഹ മംഗളാശംസകൾ കലക്കി. 40 വർഷം (ആകാൻ പോകുന്നു) ഒക്കെ ഒരു 'late' ആണോ? അല്ലേയല്ല. പോസ്റ്റിനു നീളം കൂടിയെന്നു വേറെ ചിലരും അഭിപ്രായപ്പെട്ടു. ഇനി നീണ്ട കുറിപ്പുകൾ പോസ്റ്റ് ചെയ്യുമ്പോൾ മുറിച്ച് ഇടാം. താങ്കൾ നിർദ്ദേശിച്ച തലക്കെട്ട് ഉഗ്രൻ. താങ്കളുടെ ആശംസകൾക്ക് വീണ്ടും നന്ദി.

      ഇല്ലാതാക്കൂ
  10. Sooraj K Sreedharan
    എന്റെ കടിഞ്ഞൂൽ പ്രണയകഥയിലേ സുന്ദരീ. 💕 Nice write up! 😍👌

    മറുപടിഇല്ലാതാക്കൂ
  11. Sreekanth Namboodiri
    ഇതു വായിച്ചപ്പോൾ ഷർട്ടിന്റെ ഭാരം ഒന്നിറക്കി വെച്ച സുഖം. നന്നായി.

    മറുപടിഇല്ലാതാക്കൂ
  12. Paruthipra Sankaranarayanan
    അമ്മയുടെ കയ്യിൽ നിന്നും തരാക്കിയ ആ ഫോട്ടോ ഇപ്പോഴും കയ്യിലുണ്ടോ ഒന്നു കാണാൻ പറ്റോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആ ഫോട്ടോ എന്നോ എങ്ങനെയോ എവിടെയോ നഷ്ടപ്പെട്ടു. ഒരിക്കൽ ഞാൻ അതിനു വേണ്ടി കുറെ തിരഞ്ഞു, പക്ഷെ കിട്ടിയില്ല.

      ഇല്ലാതാക്കൂ
    2. Paruthipra Sankaranarayanan
      ആ വിവരണം കണ്ടപ്പോൾ ഫോട്ടോ കാണാൻ തോന്നി കല്യാണ ഫോട്ടോ ഒന്നു ഇട്ടാലും മതി.

      ഇല്ലാതാക്കൂ
  13. Swathi Narayanan
    badge icon
    വളരെ നന്നായിട്ടുണ്ട് .👏 ആർ .കെ പുരം അറിയാം. പകുതി പകുതി എഴുതിയാ മതിയായിരുന്നു ട്ടോ😀

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിച്ചു മടുത്തു, ല്ലേ. 😀
      ഇനി നീണ്ട കുറിപ്പുകൾ എഴുമ്പോൾ ശ്രദ്ധിക്കാം.

      ഇല്ലാതാക്കൂ

  14. Meetna Jathavedan
    വായിച്ചു. വിവരണം നന്നായിട്ടുണ്ട്. രണ്ടുപേർക്കും എന്റെ ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  15. Roopa Vathy
    നന്നായീട്ടുണ്ട്. , അനുഭവ കുറിപ്പ് ... വായിക്കുവാൻ താത്പര്യം തോന്നുന്ന രചന

    മറുപടിഇല്ലാതാക്കൂ
  16. Radha Kankol
    ഒരു നീണ്ട കഥ വായിക്കുന്ന ത്രില്ലിലാണ് വായിച്ചത്.നല്ല വിവരണം.

    മറുപടിഇല്ലാതാക്കൂ
  17. Saraswathi Pm

    വേളിക്കഥ മനോഹരം.പക്ഷെ രണ്ടു മൂന്ന് തവണയായി പോസ്റ്റ്‌ ചെയ്താൽ ഒന്നൂടെ വായിക്കാൻ ആകാക്ഷ ഉണ്ടാവുമായിരുന്നു

    മറുപടിഇല്ലാതാക്കൂ
  18. Krishnaprasad Kizhakkedam
    badge icon
    ആ ഒരു കാലഘട്ടം ചിത്രം വരച്ച പോലെ തെളിഞ്ഞു വന്നു
    രസമുള്ള എഴുത്തു 👍👍

    മറുപടിഇല്ലാതാക്കൂ
  19. രണ്ടു പേരുടേം കൂടിയുള്ള ഒരു ഫോട്ടോ കൂടി ഇടൂ.ഞങ്ങൾ കാണട്ടെ ഈ കഥാനായികയെ😊ഒന്നൂടെ വായിച്ചു. ഓരോകാര്യങ്ങളും വളരെ തന്മയത്വത്തോടെ എഴുതീരിക്കുന്നു. മനോഹരം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി എല്ലാവരും കൂടിയുള്ള ഫോട്ടോ ചേർത്തിട്ടുണ്ട്. രണ്ടാൺമക്കളും അവരുടെ പത്നിമാരും കൊച്ചുമകനും, പിന്നെ ഞങ്ങളും.

      ഇല്ലാതാക്കൂ
    2. Saraswathi Pm

      നന്നായി. ഒരാൾ അച്ഛനെപ്പോലെതന്നെ കണ്ടാൽ

      ഇല്ലാതാക്കൂ
  20. Suresh Pazhoor
    എല്ലാം വിശദമായി എഴുതി. ഫോട്ടോ കൂടി ഇടേണ്ടതായിരുന്നു. ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി എല്ലാവരും കൂടിയുള്ള ഫോട്ടോ ചേർത്തിട്ടുണ്ട്. രണ്ടാൺമക്കളും അവരുടെ പത്നിമാരും കൊച്ചുമകനും, പിന്നെ ഞങ്ങളും.

      ഇല്ലാതാക്കൂ
  21. Padmaja Krishnan
    ഒരുസസ്പെന്‍സ് പ്രേമകഥ വേളി കഴിഞ്ഞുന്ന് വായിച്ചപ്പഴേ സമാധാനായുള്ളു...

    മറുപടിഇല്ലാതാക്കൂ
  22. Gouri Pachamangalam
    വിവരണം.അസ്സലായി. ആ സ്നേഹം എന്നും നിലനിൽക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  23. Sasikumar PK
    ഒരു സിനിമ കണ്ട ഫീൽ...
    ഗംഭീര എഴുത്ത്...👌

    മറുപടിഇല്ലാതാക്കൂ
  24. Hari Puthiyedam
    ഇന്നലെ കമെന്റ് ചെയ്തപ്പോഴും ഈ ഫോട്ടോ ശ്രദ്ധിച്ചിരുന്നില്ല .... എന്റെ ബന്ധുവായ പുതുവേലിക്കാരൻ ആണല്ലേ പോസ്റ്റ് ഇട്ടത് 😁😁😁 ..... കഴിഞ്ഞ വർഷം ഡൽഹി വന്നപ്പോൾ ചിറ്റയുടെ ഇല്ലത്തു വെച് അർചനയെയും മകനെയും കണ്ടിരുന്നു 😊

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഫോട്ടോ ചേർത്തത് ഇന്നാണ്. ചിലരൊക്കെ പറഞ്ഞപ്പോൾ തോന്നി അതു ശരിയാണല്ലോ എന്ന്. അപ്പോഴാണ് ചേർത്തത്.

      ഇല്ലാതാക്കൂ
  25. Uma Suma Nambath
    badge icon
    എഴുത്ത് മനോഹരമായി..
    സിനിമയിൽ കാണുന്ന പോലെ മനസ്സിൽ കണ്ടു...

    മറുപടിഇല്ലാതാക്കൂ
  26. Paruthipra Sankaranarayanan
    ഒരു നീണ്ട നീണ്ട കല്യാണക്കഥ നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  27. Asha Neelakandhan
    മനോഹരമായ വർണ്ണന... ആ കാലഘട്ടത്തിലൂടെ കടന്നു പോയ ഒരു ഫീൽ വന്നു

    മറുപടിഇല്ലാതാക്കൂ
  28. Babu Namboothiri
    നന്നായി ഒരു ചെറുകഥ വായിച്ച പ്രതീതി അനുഭവത്തിൻ്റെ വെളിച്ചത്തിലായതുകൊണ്ട് ജീവനുള്ള വരികൾ അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  29. Madhu N Namboothiripad
    ഞാനൊരു 23 കൊല്ലം പുകോട്ടു പോയി.. എന്റെ വേളിയും അതിനു മുൻപും

    മറുപടിഇല്ലാതാക്കൂ
  30. Nishanth Vasudevan
    Nannayi ezhuthi.....nalla Flow undarunnu...vayichu theernnathu arinjilla.....veendum ezhuthuka......

    മറുപടിഇല്ലാതാക്കൂ
  31. Ganga Maneesh
    ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് മൂവി കണ്ടപോലെ ... കഥ കേട്ട് ജയശ്രീ ഏട്ടത്തിയെ കാണാൻ വേണ്ടി പ്രൊഫൈൽ മുഴുവൻ നോക്കി ..ഒരു ഫോട്ടോ പോലും കാണാൻ സാധിച്ചില്ല ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി. ഇപ്പോൾ എല്ലാവരുടേയും കൂടിയുള്ള ഫോട്ടോ ചേർത്തിട്ടുണ്ട്.

      ഇല്ലാതാക്കൂ
  32. Krishnaprasad Kizhakkedam
    ആ ഒരു കാലഘട്ടം ചിത്രം വരച്ച പോലെ തെളിഞ്ഞു വന്നു
    (നല്ല രസമുള്ള )സൂപ്പർ എഴുത്തു 👍👍

    മറുപടിഇല്ലാതാക്കൂ
  33. Hari Puthiyedam
    ഗംഭീര എഴുത്തു നല്ല രസമായിട്ട് എഴുതി ❤️ .... ബസ്സും ബസ്റ്റോപ്പും എല്ലാം മനസിൽ നിറഞ്ഞു

    മറുപടിഇല്ലാതാക്കൂ
  34. PM Narayanan
    ഒഴുക്കുള്ള എഴുത്ത്. ഗ്രൂപ്പിൽ പങ്കിടു.
    മറുകുറി ജയശ്രി ഓപ്പോൾ എഴുതുന്നത് കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി. നാരായണൻ പറഞ്ഞ പോലെ ഗായത്രിയുടെ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ഇട്ടു. പിന്നെ ജയശ്രീയുടെ മറുകുറിപ്പോ? അതിനുള്ള കാത്തിരിപ്പ് അനന്തമായി നീളും.😀

      ഇല്ലാതാക്കൂ
  35. Anand Kumar Thengumonmana
    മനോഹരമായ ഒരു പ്രണയകഥ.....അഭിനന്ദനങ്ങൾ.....🌷🌷🌷

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒത്തിരി നന്ദി. അങ്ങനെ പ്രണയിച്ചു നടക്കാനുള്ള സമയമൊന്നും കിട്ടിയില്ല. വേളി പെട്ടെന്നു തന്നെ കഴിഞ്ഞു!

      ഇല്ലാതാക്കൂ
    2. ദമ്പതികൾ തമ്മിലുള്ള മാനസിക ഐക്യം.... ചേർച്ച ഇവ മറ്റെന്തിനേക്കാളും പ്രധാനം...

      ഇല്ലാതാക്കൂ
  36. MadhuKumar Krishnan
    വളരെ നന്നായിരിക്കുന്നു. ഹൃദയസ്പർശിയായ വിവരണം. പ്രണാമം

    മറുപടിഇല്ലാതാക്കൂ
  37. Sankaranarayanan Sambhu
    അന്നൊക്കെ സാമാന്യം ധൈര്യം തന്നെ വേണം ഇത്രയൊക്കെ ഒപ്പിക്കാൻ. എന്ന് 1989 ൽ സ്ക്കൂളിൽ പോയി would be യെക്കണ്ട ഒരു സാധാരണക്കാരൻ. നന്നായി.

    മറുപടിഇല്ലാതാക്കൂ
  38. Udith Krishnan
    Pothoppuram Kesavan Jayanthanഅസ്സലായി എഴുതി ഏട്ടാ..... ക്ഷ പിടിച്ചു..... ശരിക്കും ഇഷ്ടായി......

    മറുപടിഇല്ലാതാക്കൂ
  39. Narayanan O S
    നന്നായിട്ടുണ്ട് ജയന്തൻ ഇപ്പോൾ എവിടെയാണ് താമസിക്കുന്നത്. സൈനിക് വിഹാർ ഒക്കെ വിട്ട് നോയിഡയിൽ ആണെന്ന് അറിയുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, നാരായണൻ. അതെ, ഇപ്പോൾ നോയിഡയിൽ ആണ്. സൈനിക് നഗർ വിട്ടിട്ട് 21 വർഷമായി. നാലു വർഷം വസുന്ധര എൻക്ലേവിൽ. 2003 മുതൽ ഇവിടെ. നാരായണൻ നാട്ടിലാണെന്നു അറിഞ്ഞിരുന്നു. ഇപ്പോൾ എന്തു ചെയ്യുന്നു?

      ഇല്ലാതാക്കൂ
    2. Narayanan O S
      Pothoppuram Kesavan Jayanthan മാർച്ച് മാസം വരെ നാഗാർജ്ജു ന വൈദ്യ ശാലയുടെ ഏജൻസി ഉണ്ടായിരുന്നു. ഇcപ്പാൾ അത്യാവശ്യം കൃഷിയായിട്ട് സ്വസ്ഥം.

      ഇല്ലാതാക്കൂ
  40. Corattikkara Ramadasan
    ഒരു സിനിമ കഥ വായിക്കും മ്പോലെ വളരെ നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  41. Veni Vivek
    Randaaldem veli samayathe photoyum koodi postaayirunnu. Ammaayiyekkurichulla varnana kandappol ammaayiyude cheruppakaalathe photo kaanaan oru moham...😍 WhatsApp groupil ittaalum mathi tto

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു പഴയ ആൽബത്തിൽ കുറെ കറുത്ത-വെളുത്ത പടങ്ങൾ ഉണ്ടായിരുന്നു. നോക്കട്ടെ. കിട്ടിയാൽ പോസ്റ്റ് ചെയ്യാം.

      ഇല്ലാതാക്കൂ
  42. Raghunathan Kunnoormana
    നന്നായിവേളി കാര്യം ,അന്നത്തെ ഫോട്ടോ അല്ലെ മുകളിൽ ഉള്ളത്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അയ്യോ, അല്ലല്ല. ഇത് 2018-ൽ ഇളയ മകൻറെ വേളി സമയത്ത് എടുത്തതാണ്. ഇടത്തു നിന്ന്: ശ്രീജിത്ത് (മൂത്ത മകൻ), രുചി (മൂത്ത മരുമകൾ), ശ്രീകാന്ത് (ഇളയ മകൻ), അർച്ചന (ഇളയ മരുമകൾ), ജയശ്രീ, ജയന്തൻ. ശ്രീകാന്തിൻെ കയ്യിൽ: ശിവം മൂത്ത മകൻറെ ഉണ്ണി.

      ഇല്ലാതാക്കൂ
  43. Sreelatha Narayananpotty
    വിവരണം അതിസുന്ദരം!! ചിത്രം അതിമനോഹരം!!! ഇനിയും നന്നായി ജീവിക്കൂ!!

    മറുപടിഇല്ലാതാക്കൂ
  44. Vasudevan Madasseri
    നല്ല എഴുത്ത്.
    കുട്ടിക്കാലത്ത് ഒപ്പോളുടെ അടുത്ത് വരുമ്പോൾ നിങ്ങളെയൊക്കെ കണ്ടിട്ടുണ്ട്, ശ്രീധരേട്ടനെ ഒഴികെ. വർഷങ്ങൾക്കു ശേഷം കനറാ ബാങ്കിൽ ജോലി ചെയ്യുമ്പോൾ സ്ഥലം മാറ്റമായി ചണ്ഡീഗഢിലെത്തുമ്പോഴാണ് ശ്രീധരേട്ടനെ കാണുന്നതും അടുത്തറിയുന്നതും. ആയിടയ്ക്ക് ഒരിക്കൽ ജയന്തേട്ടനും കുടുംബവും ചണ്ഡീഗഢ് സന്ദർശനവേളയിൽ ഞങ്ങൾ താമസിച്ചിരുന്ന വീട്ടിൽ വന്നിരുന്നല്ലോ.
    ഞാൻ കുട്ടിയായിരിക്കുമ്പോൾ പുതുവേലി അമ്പലത്തിൽ ഉത്സവത്തിന് അവിടത്തെ നാട്ടുകാർ അണിയിച്ചൊരുക്കിയ 'തൂവലും തൂമ്പയും' (പഴയ കാല നടൻ വീരൻ്റെ ) എന്ന നാടകം കണ്ടത് നന്നായി ഓർക്കുന്നു. അതിൽ വൃദ്ധയായ ഒരമ്മയായി ജയന്തേട്ടനും ഒരു പ്രധാന വേഷം ചെയ്തത് ഇപ്പോഴും നല്ല ഓർമ്മയുണ്ട്. പക്ഷെ അന്നാ നാടകം മുഴുവൻ കളിക്കാൻ നിങ്ങൾക്കായില്ല. മഴയോ വൈദ്യുതി തടസ്സമോ കാരണം നാടകം ഇടക്കു വച്ച് നിർത്തേണ്ടി വന്നു. (അന്ന് ഇന്നത്തേപ്പോലെ ജനറേറ്റർ സൗകര്യമൊന്നുമില്ലല്ലോ)
    പിന്നീട് ആലുങ്കൽകാവിൽ ആ നാടകം വീണ്ടും അരങ്ങേറിയെന്നാണറിഞ്ഞത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ് വാസുദേവൻ. അന്ന് ചണ്ഡീഗഢിൽ അങ്ങയുടെ ഫ്ലാറ്റിൽ വന്നത് ഓർമ്മയുണ്ട്.
      തൃക്കയിൽ ഉത്സവം തുടങ്ങിയ വർഷമാണ് ആ നാടകം ചെയ്തത്. പക്ഷെ അന്നു തടസ്സങ്ങളൊന്നും ഉണ്ടായതായി ഓർമ്മയില്ല. മുഴുവൻ ചെയ്തു എന്നാണെൻറെ ഓർമ്മ. വാസുദേവൻ പറഞ്ഞപോലെ, ഏകദേശം ഒരു മാസത്തിനുള്ളിൽ, അത് ആലുങ്കൽ കാവിലും ചെയ്തിരുന്നു. ങ്ഹാ, അതൊക്കെ അന്ത കാലം! അന്നു നാടകത്തിൽ കൂടെയുണ്ടായിരുന്ന പലരും കാല യവനികക്കുള്ളിൽ മറഞ്ഞു.
      പോസ്റ്റ് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി, വാസുദേവൻ.

      ഇല്ലാതാക്കൂ
    2. Vasudevan Madasseri
      Pothoppuram Kesavan Jayanthan തൃക്കയിലെ പ്രദർശനം തടസ്സപ്പെട്ടത് ഞാൻ നന്നായി ഓർക്കുന്നുണ്ട്. കറണ്ടിൻ്റെ പ്രശ്നമായിരുന്നു എന്നു തന്നെയാണ് ഓർമ്മ. നാടകം മുഴുവൻ കാണാനുള്ള ഭാഗ്യമുണ്ടായില്ല.

      ഇല്ലാതാക്കൂ
  45. Indira Govindadev
    എന്താ ഒരു ഭാഷ !!!! എന്താ ഒരു അവതരണം !!!! അതി സുന്ദരം, അതിൽ കുറഞ്ഞൊന്നും പറയാനില്ല. താങ്കൾ ക്കൊപ്പം ഞങ്ങളും sancharichapole ഉണ്ട്, കേട്ടോ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി. ഇത്തരത്തിലുള്ള അഭിപ്രായങ്ങളാണ് വീണ്ടും എഴുതാനുള്ള എൻറെ ഇന്ധനവും പ്രോത്സാഹനവും. വീണ്ടും നന്ദി.

      ഇല്ലാതാക്കൂ
    2. Indira Govindadev
      എല്ലാവരും ‍ഡൽഹിയില് തന്നെ ആണോ, ഇപ്പൊൾ ?

      ഇല്ലാതാക്കൂ
    3. മൂത്ത മകനും കുടുംബവും പൂനെയിൽ. ഇളയ മകനും കുടുംബവും ഡൽഹിയിൽ ഞങ്ങളുടെ കൂടെ.

      ഇല്ലാതാക്കൂ
  46. Narayanan O S
    വേളി വിവരങ്ങൾ പോസ്റ്റ് ഇട്ട ശേഷം വന്ന കമൻറുകളിൽ നിന്നും പൂർണ്ണവിവരങ്ങൾ ലഭിച്ചു. ഒരു പാട് മിസ്സിങ്ങാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഉം. വർഷങ്ങൾ പലതു കഴിഞ്ഞില്ലേ കണ്ടിട്ടും സംസാരിച്ചിട്ടും!

      ഇല്ലാതാക്കൂ
  47. Padmanabhan Namboodiri
    സൂക്ഷമമായ വിശദാംശങ്ങൾ രചനയെ മനോഹരമാക്കി.... സത്യം പറയാലോ! പ്രേമിക്കാൻ നടന്ന പോലൊരു വായനാനുഭവം.
    ധൈര്യം കാണിച്ചതിനു കാരണം ഇതൊന്നുമല്ലെന്ന് വേളിക്ക് ശേഷമാണ് മനസ്സിലായത്....
    അവളെത്തന്നെ വേളി കഴിച്ചു എന്ന സൂചന അവിടെ വേണ്ടായിരുന്നു. അക്കാര്യം അവസാനഭാഗത്തേക്ക് മാറ്റിയാൽ പരിണാമത്തിന് ഗുസ്തി കൂടുമെന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും. ശരിയാണ് അങ്ങു പറഞ്ഞത്. വേളി കഴിഞ്ഞെന്ന കാര്യം ഇടയ്ക്കു പറയാതിരിക്കാമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. എന്നിട്ടും ഒരാൾ കമന്റ് എഴുതിയിരുന്നു, "വേളി കഴിഞ്ഞു എന്ന് വായിച്ചപ്പോഴാണ് സമാധാനമായത്" എന്ന്. "എനിക്കും അപ്പോഴാണ് സമാധാനമായത്" എന്നു മറുപടിയും എഴുതി. അപ്പോൾ ഇടയ്ക്കു പറഞ്ഞത് അത്ര കാര്യമായി എടുക്കാത്തവരും ഉണ്ട്.

      ഇല്ലാതാക്കൂ